2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ഞാന്‍ ഒരു കല്യാണ പെണ്ണ്

എനിക്ക് കഥ പറയാനൊന്നും അറിയില്ല ,കവിതകള്‍ കുറച്ചു ശ്രമിച്ചു നോക്കിയിട്ടുണ്ട് .പക്ഷെ ഞാന്‍ കുറിക്കുവാന്‍ പോകുന്നത് കഥയൊന്നും അല്ല ,എന്റെ സ്വന്തം അനുഭവങ്ങളാണ് .എവിടെനിന്നു തുടങ്ങണമെന്നാണ് ഇപ്പോള്‍ സംശയം .ശരിക്ക് പറയുകയാണെങ്കില്‍ ദുരിതങ്ങലുടടെ ഒരു പര്‍വ്വതമായിരുന്നു ഈയ്യുള്ളവലുട്ടെ ഇതുവരെയുള്ള ജീവിതം ! മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ എനിക്കെന്താ കുഴപ്പം ? ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ലാ എന്നുമാത്രം ....
ലണ്ടനില്‍ സ്വന്തം മോര്‍ട്ട്ഗേജ് അടച്ചുകൊണ്ടിരിക്കുന്ന ,വാടകക്കാര്‍ നിറയെ ഉള്ള വീട് ; റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലിലെ മാന്യമായ സ്ടാഫ്‌ നേഴ്സ് ഉദ്യോഗം ;മറ്റുള്ളവര്‍ കുറ്റം പറയാത്ത സൌന്ദര്യം ;നല്ല പെരുമാറ്റം ;അത്യാവശ്യം ഭക്തി;ബ്രിട്ടീഷ് സിട്ടിസെന്‍ഷിപ് .നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ ഇങ്ങിനെ സ്വയം പൊക്കിയടിച്ചുകൊണ്ടിരിക്കുകയാണെന്ന് . സത്യമായിട്ടും അല്ല .ഇതെല്ലാം ഇപ്പോഴത്തെ അവസ്ഥ ,ഇവിടെ വരെ എത്തിച്ചേരുവാന്‍ ഉണ്ടായ അവസ്ഥാവിശേഷങ്ങള്‍ ,അനുഭവങ്ങള്‍ ,പീഡനങ്ങള്‍.....എങ്ങിനെയാണ് വ്യക്തിഹത്യകളില്ലാതെ അവ ഞാന്‍ പറഞ്ഞൊപ്പിക്കുക ?
എന്റെ പേര് മേരി കുട്ടി .മദ്ധ്യതിരിവിതാംകൂറില്‍ നിന്നും മദ്ധ്യകേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ഒരു ഇടത്തരം കര്ഷകകുടുംബത്തിലെ എട്ടുമക്കളില്‍ മൂന്നാമത്തവള്‍ ,ജനിച്ചസമയം ഇന്ത്യ -പാക് യുദ്ധകാലം ,വീട്ടില്‍ പട്ടിണിക്ക് ക്ഷാമം ഉണ്ടായിരുന്നില്ല .കന്യസ്തീ ആയിരുന്ന ഒരുഅപ്പന്‍പെങ്ങളുടെ കാരുണ്യത്താല്‍ (ഈ അമ്മ ഇപ്പോള്‍ ജര്‍മനിയിലാണ് )എല്ലാ ബാലാരിഷ്ടതകളും അതിജീവിച്ചുഞാന്‍ വളര്നൂ .(തുടരണം )

35 അഭിപ്രായങ്ങൾ:

  1. ബൂലോകത്തേക്ക് സ്വാഗതം.

    പറഞ്ഞുകേട്ടിടത്തോളം ഒരു 100 പോസ്റ്റിനുള്ള അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. എല്ലാം എഴുതൂ. വായനക്കാര്‍ക്ക് ഒരു ക്ഷാമവുമില്ല ബൂലോകത്ത്. സമയം കിട്ടുന്നതുപോലെ ഞാനും കൂടാം വായിക്കാന്‍.

    -നിരക്ഷരന്‍
    (2 മാസത്തിലൊരിക്കല്‍ താങ്കള്‍ ജീവിക്കുന്ന രാജ്യത്ത് വന്ന് 30 ദിവസം ജീവിച്ചുപോകുന്ന ഒരാള്‍.)

    മറുപടിഇല്ലാതാക്കൂ
  2. കല്യാനപെന്നിന്റെ എവിടെ നിന്ന് തുടങ്ങണം എന്നുള്ള സംശയം ഇനിവേണ്ട പേപ്പറിന്റെ ഇടതു ഭാഗത്ത് നിന്ന് വലത്തോട്ട് തുടങ്ങിക്കോളൂ (അറബിയില്‍ അല്ലെങ്കില്‍ )

    മറുപടിഇല്ലാതാക്കൂ
  3. കൂട്ടുകാരെ എഴുതാൻ ഒരു ഇതു വരുന്നില്ല.
    എന്തായാലും തുടരനം.

    മറുപടിഇല്ലാതാക്കൂ
  4. എന്താണ് എഴുതുന്നില്ലേ ... ഒന്നു കാണാനില്ലല്ലോ . .? എന്താ ആ ഒരു ഇതു വരാത്തത് ...? എനിക്കാണേല്‍ ആകെ ഇതു വന്നിട് ഇവിടെ ഇരിക്ക പ്പൂരുതി ഇല്ലാ ... വേണേല്‍ കുറച്ചു തരാം ആ ഇതു ...! ഓക്കേ എഴുത്ത് തുടങ്ങു .. പെണ്ണെ .. അല്ല പിന്നെ .. ഹ്മ്മം ..!!

    മറുപടിഇല്ലാതാക്കൂ
  5. എഴുതു....സഹൃദയരല്ലോ കാത്തു നില്പൂ.....

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, ജനുവരി 31 2:46 AM

    എഴുതൂ..കൂടുതല്‍ ശക്തമായി..പ്രാര്‍ത്ഥനകള്‍..........

    മറുപടിഇല്ലാതാക്കൂ
  7. മോസ്റ്റ് വെൽക്കം, സന്തോഷത്തോടെ സഹർഷം സ്വാഗതം ചെയ്യുന്നു. kallyanapennu പറഞ്ഞു...
    കൂട്ടുകാരെ എഴുതാൻ ഒരു ഇതു വരുന്നില്ല.
    എന്തായാലും തുടരനം ആ ഒരു ഇത് ഇപ്പഴും വന്നില്ലേ മേരികുട്ടി.

    മറുപടിഇല്ലാതാക്കൂ
  8. ഇതൊരു ബയോഡാറ്റയെ ആയുള്ളൂ. ബാക്കി എല്ലാം ഉള്ളു തുറന്നു പുറത്തേക്കു പോരട്ടെ.

    ഭാവുകങ്ങള്‍
    ----ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ
  9. മോളെ :മനസ്സിന് അല്‍പ്പം ആശ്വാസം കിട്ടുമെങ്കില്‍ തുറന്നെഴുതുക .എന്തെ കല്യാണം കഴിക്കാതിരുന്നത് ?വീട്ടുകാര്‍ക്ക് വേണ്ടി (അവരുടെ സുഖജീവിതത്തിനു വേണ്ടി )സ്വന്തം സന്തോഷം ഹോമിച്ചതാണോ ? ഇനിയും വൈകിയിട്ടില്ല ശ്രമിക്കുക ..നടക്കും ആശംസകളോടെ..
    ഞാനും ഇടയ്ക്കിടെ യു .കെ യില്‍ വരാറുണ്ട് .മകളുംകുടുംബവും അവിടെയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. മറിയമേ, ഭൂമിയിലെ മെഴുതിരികളൊക്കെയും
    മനമുരുകിയെരിയുന്നു
    കരുണയുടെ കഴലിണകള്‍ ചുംബിച്ചു
    വചനങ്ങള്‍ തേങ്ങുന്നു.
    .........മറിയമേ നീയെന്‍റെ മുറിവായ്‌ മാറുന്നു.
    ( ദു:ഖവെള്ളിയാഴ്ച- ചുള്ളിക്കാട്.)
    തുഴയുക പെണ്ണെ
    തുഴയുക, കാല
    പരിണതിയോളം
    തുഴയുകില്ല നാം.
    ഒരുപക്ഷേയൊരു
    കരയണവോളം
    അതല്ലെങ്കില്‍ കൈകള്‍
    തളര്‍ന്നു താഴ്വോളം.
    (സ്നേഹം- ചുള്ളിക്കാട്)
    സ്വയം താഴ്ത്താതെ
    ജീവിതം ജീവിക്ക് . എഴുതു

    മറുപടിഇല്ലാതാക്കൂ
  11. മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ എനിക്കെന്താ കുഴപ്പം ? ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ലാ എന്നുമാത്രം ....

    എന്‍റെ പോന്നു ബഹന്‍ , കല്യാണം കഴിഞ്ഞിരുന്നുവെങ്കില്‍ ,സ്ത്രീധന കാശിന്റെയോ മറ്റോ പേര് പറഞ്ഞു ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചു , "വറുത്ത മത്തി" പോലെ കിടക്കാരുന്നു ...........
    ഈ ജീവിതത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ ,ഓര്‍മ വരുന്നത് ഇവിടുത്തെ കറമ്പന്‍ മാര് പറയുന്ന പോലെ ,

    chill out mate chill out ..............
    ഈ ബൂലോകത്ത് നമുക്ക് വീണ്ടും കാണാം .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. എന്താണ് എഴുതാന്‍ ഒരു മടി. മടിപിടിച്ചിരുന്നാല്‍ നല്ല തല്ലു കിട്ടും കേട്ടോ. ഞാനൊരു മാഷാ, പരഞ്ഞില്ലെന്നുവേണ്ട.

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. എഴുതൂ.. വായിക്കാൻ ബൂലോകത്ത് ആളൂകൾ ഏറെ.. ജാഡകൾ ഇവിടെ കുറവാണ്. മറ്റു മാധ്യമങ്ങളേ അപേക്ഷിച്ച് . കാരണം എഴുതുന്നതും വായിക്കുന്നതും എഴുതാൻ എന്തെങ്കിലുമൊക്കെ കഴിവുള്ളവർ തന്നെ..

    മറുപടിഇല്ലാതാക്കൂ
  15. enthe pinneedonnum ezhuthaatthe?
    ezhuthoo..blog meettinte santhoshamenkilum pankidoo..

    മറുപടിഇല്ലാതാക്കൂ
  16. ഹല്ലാ.... ഇതാരാപ്പാ..... നമ്മുടെ മേരികുട്ടിയോ....?. ഹാവൂ സമാധാനായി.
    എന്നോട് ദേഷ്യമൊന്നും തോന്നരുത്.
    അന്ന് പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുരളിചേട്ടന്‍ മേരികുട്ടി അവിടെയുണ്ടായിരുന്ന കാര്യം പറഞ്ഞത്. നേരിട്ട് സംസാരിക്കാന്‍ കഴിയാതെ വന്നതില്‍ വിഷമമുണ്ട്.എന്തായാലും എല്ലാവര്‍ക്കും കൂടി അടുത്തുതന്നെ ഒത്തുകൂടാന്‍ ഒരു അവസര മുണ്ടാക്കുന്നുണ്ട്. വിഷമിക്കണ്ട.
    പിന്നെ മേരിക്കുട്ടി ധൈര്യമായി എഴുതി തുടങ്ങിക്കോ. പേടിക്കേണ്ട. ഈ ഞാന്‍വരെ എഴുതാന്‍ തുടങ്ങി. എന്നിട്ട് ഇതുവരെ ഭൂലോകത്താരും എന്നെ തെറി വിളിച്ചിട്ടില്ല.നിരക്ഷരനും,മനോരാജുമൊക്കെ പറഞ്ഞപോലെ ഭൂലോകത്ത് ഒത്തിരിയാളുകള്‍ വായനക്കരായുണ്ട്.
    സമദിക്കയുടെ എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  17. മോളെ... എഴുതൂ, ഹൃദയം തുറക്കൂ... ഈ ബൂലോകം ഒരാശ്വാസമാണ് പലര്‍ക്കും!
    എന്റെ കണ്മുന്നില്‍ കാണുന്ന, കേള്‍ക്കുന്ന ജീവിതങ്ങളാണ് എന്റെ കഥകളില്‍ മിക്കവയും. എന്നാല്‍, അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും വരുന്ന എഴുത്തുകള്‍ കൂടുതല്‍ തീക്ഷണമായിരിക്കും. കുട്ടിക്കതിനു കഴിയും. എല്ലാവിധ ആശംസകളും!

    മറുപടിഇല്ലാതാക്കൂ
  18. ഇതു ഞങ്ങള്‍ സമ്മതിക്കില്ല. തുടര്‍ന്നും എഴുതിയേ തീരൂ. ഈ ബ്ലോഗിന്റെ മുന്‍‌പില്‍ ഞങ്ങള്‍ കുത്തിയിരുപ്പ് സത്യാഗഹം നടത്താനാണു പരിപാടി. മനസ്സു തുറന്നെഴുതൂ. നോക്കൂ..അതു വായിക്കാനായി എത്ര പേരാണു ഇവിടെ കാത്തിരിക്കുന്നത്!
    എന്റെ ബ്ലോഗില്‍ വന്നതിലും, ആശംസ നേര്‍‌ന്നതിനും നേരിട്ട് നന്ദി പറയാന്‍ വേണ്ടി വന്നതാണ്‌.
    സമയം പോലെ ഞങ്ങളുടെ ഇം‌ഗ്ലീഷ് ക്ലാസ്സിലേയ്ക്കും വരണം.

    മറുപടിഇല്ലാതാക്കൂ
  19. ..
    എന്നിട്ട് ബാക്കി എവിടെ?
    ..

    മറുപടിഇല്ലാതാക്കൂ
  20. എന്‍റെ മാഷേ ... കോണ്ടാക്റ്റ് ഇ മെയില്‍ ഐഡി എങ്കിലും ഒന്ന് കൊടുക്ക്‌ .................ഹും .

    മറുപടിഇല്ലാതാക്കൂ
  21. അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു കേട്ടോ... എഴുതൂ...

    മറുപടിഇല്ലാതാക്കൂ
  22. കഥ പറയാന്‍ അറിയാത്തവര്‍ മനസ്സിനെ മഥിക്കുന്ന സ്വന്തം വ്യഥ വരച്ചിട്ടാല്‍ തന്നെ അത് വലിയ കഥയാവും. ഇതില്‍ ആഖ്യാനം എവിടെ ആഖ്യായിക എവിടെ എന്നാരും ചോതിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  23. കല്യാണപെണ്ണേ, എന്തെങ്കിലും ഒരു പോസ്റ്റ് ഇടൂ please. ഒരു ഫോട്ടോയായാലും മതി. ഈ ബ്ലോഗിനൊരു ജീവന്‍ വെയ്ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  24. എന്താണ് എഴുത്തിന് ഇത്രയും നീണ്ട കാലതാമസം!! എഴുതൂ കല്യാണപെണ്ണേ, ഞാനും കാത്തിരിക്കുന്നു........

    മറുപടിഇല്ലാതാക്കൂ
  25. ഷൂട്ടിംഗ് തീരാത്ത ചിത്രം പോലെ ഒന്നാം അധ്യായം മാത്രം
    ഉള്ള നോവല്‍ പോലെ ഇതിങ്ങനെ തന്നെ കിടക്കട്ടെ
    എന്നാണോ?.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  26. എന്റെ ബ്ലോഗില്‍ വരുമ്പോഴെല്ലാം ഞാന്‍ പ്രതീക്ഷയോടെ ഇവിടെ വന്നു നോക്കും. എന്തെങ്കിലും പുതിയതായി എഴുതി പോസ്റ്റ് ചെയ്തോ എന്നറിയാന്‍. ഇത്തവണയും എന്നെ നിരാശയിലാക്കി കേട്ടോ.

    സാരല്യ, എന്നെ ഇടയ്ക്കിടെ ഓര്‍ക്കുന്നുണ്ടല്ലോ, അതുമതി. സന്തോഷം.

    കല്യാണപ്പെണ്ണിനു എന്റെ സ്നേഹം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2011, ജനുവരി 21 7:57 AM

    അക്ഷരത്തെറ്റുകളുടെ അയ്യരു കളി! ഒന്നു ശ്രദ്ധിച്ചോണേ

    മറുപടിഇല്ലാതാക്കൂ