2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ഞാന്‍ ഒരു കല്യാണ പെണ്ണ്

എനിക്ക് കഥ പറയാനൊന്നും അറിയില്ല ,കവിതകള്‍ കുറച്ചു ശ്രമിച്ചു നോക്കിയിട്ടുണ്ട് .പക്ഷെ ഞാന്‍ കുറിക്കുവാന്‍ പോകുന്നത് കഥയൊന്നും അല്ല ,എന്റെ സ്വന്തം അനുഭവങ്ങളാണ് .എവിടെനിന്നു തുടങ്ങണമെന്നാണ് ഇപ്പോള്‍ സംശയം .ശരിക്ക് പറയുകയാണെങ്കില്‍ ദുരിതങ്ങലുടടെ ഒരു പര്‍വ്വതമായിരുന്നു ഈയ്യുള്ളവലുട്ടെ ഇതുവരെയുള്ള ജീവിതം ! മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ എനിക്കെന്താ കുഴപ്പം ? ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ലാ എന്നുമാത്രം ....
ലണ്ടനില്‍ സ്വന്തം മോര്‍ട്ട്ഗേജ് അടച്ചുകൊണ്ടിരിക്കുന്ന ,വാടകക്കാര്‍ നിറയെ ഉള്ള വീട് ; റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലിലെ മാന്യമായ സ്ടാഫ്‌ നേഴ്സ് ഉദ്യോഗം ;മറ്റുള്ളവര്‍ കുറ്റം പറയാത്ത സൌന്ദര്യം ;നല്ല പെരുമാറ്റം ;അത്യാവശ്യം ഭക്തി;ബ്രിട്ടീഷ് സിട്ടിസെന്‍ഷിപ് .നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ ഇങ്ങിനെ സ്വയം പൊക്കിയടിച്ചുകൊണ്ടിരിക്കുകയാണെന്ന് . സത്യമായിട്ടും അല്ല .ഇതെല്ലാം ഇപ്പോഴത്തെ അവസ്ഥ ,ഇവിടെ വരെ എത്തിച്ചേരുവാന്‍ ഉണ്ടായ അവസ്ഥാവിശേഷങ്ങള്‍ ,അനുഭവങ്ങള്‍ ,പീഡനങ്ങള്‍.....എങ്ങിനെയാണ് വ്യക്തിഹത്യകളില്ലാതെ അവ ഞാന്‍ പറഞ്ഞൊപ്പിക്കുക ?
എന്റെ പേര് മേരി കുട്ടി .മദ്ധ്യതിരിവിതാംകൂറില്‍ നിന്നും മദ്ധ്യകേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ഒരു ഇടത്തരം കര്ഷകകുടുംബത്തിലെ എട്ടുമക്കളില്‍ മൂന്നാമത്തവള്‍ ,ജനിച്ചസമയം ഇന്ത്യ -പാക് യുദ്ധകാലം ,വീട്ടില്‍ പട്ടിണിക്ക് ക്ഷാമം ഉണ്ടായിരുന്നില്ല .കന്യസ്തീ ആയിരുന്ന ഒരുഅപ്പന്‍പെങ്ങളുടെ കാരുണ്യത്താല്‍ (ഈ അമ്മ ഇപ്പോള്‍ ജര്‍മനിയിലാണ് )എല്ലാ ബാലാരിഷ്ടതകളും അതിജീവിച്ചുഞാന്‍ വളര്നൂ .(തുടരണം )